കണ്ണൂരിൽ മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധനവ് : ലോക്ഡൗൺ കാലം മുതലാക്കി ലഹരിവ്യാപാരം തകൃതി

കണ്ണൂര്‍: കേരളത്തില്‍ 24-01-2022 തിയ്യതി മുതല്‍ 06-02-2022 വരെ കേരള പോലീസ് മയക്കുമരുന്നു വ്യാപനം തടയുന്നതിനായി NDPS സ്പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായി കണ്ണൂര്‍ സിറ്റി പരിധിയിലെ പോലീസ് സ്റ്റേഷനു കീഴില്‍ ഈ കാലയളവില്‍ നടത്തിവന്ന നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ഡ്രൈവില്‍ 128 കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്തു.

സമൂഹത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന മയക്കുമരുന്നു ഉപയോഗവും കച്ചവടവും കണ്ടെത്തി കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു യുവതലമുറയെ മയക്കുമരുന്നു ഉപയോഗത്തില്‍ നിന്നും രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസ് നടപ്പാക്കിയ ആശയമായിരുന്നു NDPS സ്പെഷ്യല്‍ ഡ്രൈവ്.

പുതുതലമുറ മയക്കുമരുന്നായ MDMA പിടിക്കപ്പെട്ട കേസ്സുകള്‍ കൂടിവരികയാണ്. ഇത് സൂചിപ്പിക്കുന്നത് MDMA യുടെ വ്യാപനം നമ്മുടെ സമൂഹത്തില്‍ കൂടിവരുന്നു എന്നതാണു.

തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ പരിശോധനയില്‍ 14 കേസ്സുകളും,

കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷന്‍ 10 കേസ്സുകള്‍,

കതിരൂര്‍, ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ 9 കേസ്സുകള്‍ വീതവുമാണ് ഏറ്റവും കൂടുതല്‍ കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ കീഴില്‍ നര്‍ക്കോട്ടിക് സെല്‍ ACP യുടെ നേതൃത്വത്തില്‍ DANSAF രഹസ്യ സംഘം ദിവസങ്ങളോളം നിരീക്ഷിച്ചാണ് മയക്കുമരുന്നു ശൃംഘലയിലെ സംഘങ്ങളെ വലയിലാക്കുന്നത്.

MDMA എന്ന മാരക മയക്കുമരുന്നുമായി തലശ്ശേരി സ്വദേശി റമീസ്, ശ്രീകണ്ഡപുരം സ്വദേശി മനേഷ് മോഹന്‍, ചുഴലി സ്വദേശി സി ജാഫര്‍ മുതലയവര്‍ കണ്ണൂരിൽ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായി. കണ്ണൂർ ബാങ്ക് റോഡിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ റമീസ് (32), റഹ്മത് മന്‍സില്‍, ചിറക്കര, നിയര്‍ ലോട്ട്സ് ടാക്കീസ്, തലശ്ശേരിയാണ് പോലീസ് വലയിലായത്.

കണ്ണൂര്‍ സിറ്റി പരിധിയില്‍ തുടര്‍ ദിവസങ്ങളിലും കര്‍ശന പരിശോധനകളുമായി മുന്നോട്ടുപോകാന്‍ സിറ്റി പോലീസ് പരിധിയിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ IPS നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്. മയക്കുമരുന്നു വില്‍പ്പനയും വ്യാപനവും തടയുന്നതിന് പൊതുജനങ്ങള്‍ പോലീസ്സുമായി സഹകരിക്കണമെന്നും വിവരങ്ങള്‍ നല്‍കണമെന്നും, നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

Mediawings:

spot_img

Related Articles

Latest news