കേരള സർക്കാരിൻ്റെ സാന്ത്വന സ്പർശം അദാലത്തിലൂടെ ചൊവ്വാഴ്ച 3,47,65,000 രൂപയിലേറെ സഹായം അനുവദിച്ചു. ഇതോടെ അഞ്ചു ജില്ലയിൽ രണ്ടുദിവസമായി 8.45 കോടിയുടെ സഹായം അർഹമായ കൈകളിലേക്കെത്തി.
ചൊവ്വാഴ്ചമാത്രം 24,000ത്തിലേറെ പരാതി പരിഗണിച്ചു. ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ 2,55,65,000 രൂപയുടെ സഹായം അനുവദിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുമാത്രം 2,133 അപേക്ഷ ലഭിച്ചതിൽ 1,213 എണ്ണം തീർപ്പാക്കി. ചികിത്സാ സഹായമായി 220 പേർക്ക് 33.15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.