തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ യു ഡി എഫ് എം എല്‍ മൊരും നേതാക്കളും പങ്കെടുക്കില്ലെന്ന് കണ്‍വീനര്‍ എം എം ഹസന്‍. കൊവിഡ് സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ല. മന്ത്രിമാര്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നടത്തേണ്ടത്. ബഹിഷ്‌കരിക്കുകയല്ല, മുഖ്യമന്ത്രി പറഞ്ഞത് പോലെ ടി വിയില്‍ കാണുമെന്നും എം എം ഹസന്‍ പറഞ്ഞു.
140 എം എല്‍ എമാരെയും 20 എം പിമാരെയും അടക്കം 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് എല്‍ ഡി എഫ് തീരുമാനം. ട്രിപ്പിള്‍ ലോക്ഡൗണും കോവിഡ് മാര്‍ഗനിര്‍ദേശവും കണക്കിലെടുത്ത് ചടങ്ങ് ലളിതമാക്കണമെന്ന് ഒരു വിഭാഗം സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. . എന്നാല്‍ 500 പേര്‍ അധികമല്ലെന്ന് പറഞ്ഞ് വിമര്‍ശനങ്ങളെ മുഖ്യമന്ത്രി തന്നെ ഇന്നലെ തള്ളിക്കളയുകയായിരുന്നു. മൂന്ന് കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന പ്രാരംഭചടങ്ങില്‍ 500 വലിയ എണ്ണം അല്ലെന്ന് എല്‍ ഡി എഫ് നേതാക്കളും പറഞ്ഞിരുന്നു.