കാലിലെ നീര്‍ക്കെട്ടിന് പിന്നിൽ

നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒരു അവയവമാണ് കാലുകള്‍. എന്നാല്‍ അവയ്ക്കു നല്‍കുന്ന പ്രാധാന്യവും സംരക്ഷണവും പൊതുവെ തീര്‍ത്തും കുറവാണ്. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണം കാലിനും നല്‍കേണ്ടതാണ്. പുതിയ ജീവിത ശൈലികള്‍, സാഹചര്യങ്ങള്‍, ഇവകൊണ്ടുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവയൊക്കെ കാല്‍ വേദനയ്ക്കു കാരണമാണ്.

കാല്‍വേദന പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. സന്തുലിതമല്ലാത്ത ശരീരഭാരം, പാകമല്ലാത്തതും ഹീലുള്ളതുമായ ചെരുപ്പുകള്‍, വാതരോഗങ്ങള്‍, പാദങ്ങളിലെ നീര്‍കെട്ട്, നട്ടെല്ലിന്‍റെ പ്രശ്നങ്ങള്‍, പാദങ്ങളുടെ ഘടനയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ കാല്‍പാദ വേദനയ്ക്ക് കാരണമാകും.

അമിതഭാരമുള്ളവര്‍ക്ക് കാല്‍ വേദന ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്. യൂറിക് ആസിഡ് കൂടുതലാകുന്നതു കൊണ്ടും ഭാരക്കൂടുതല്‍ കൊണ്ടും പാദങ്ങളില്‍ നീര്‍ക്കെട്ടുണ്ടാകാം. പാദങ്ങളില്‍ നീര്‍ക്കെട്ടു കണ്ടാല്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടുക. നട്ടെല്ലിന്‍റെ ഡിസ്ക്കിന് ഉണ്ടാകുന്ന അപാകതകള്‍, തേയ്മാനം തുടങ്ങിയവ ശരീരത്തിന്‍റെ സന്തുലിതാവസ്ഥ തകരാറിലാക്കുകയും വേദനയുണ്ടാക്കുകയും ചെയ്യാം.

spot_img

Related Articles

Latest news