ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുൻ പ്രസിഡന്റ് പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രൻ സയ്ദ് ഉമ്മർ ബാഫ്ഖി ( 68 ) ഇന്നലെ രാത്രി 11 മണി (2021 ജൂൺ 27 )ജിദ്ദയിൽ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ച് നിര്യാതനായി.
കുറച്ച് നാളായി രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതൻ ഏറെ കാലമായി ജിദ്ദയിൽ ബിസിനസ്സ് നടത്തി കുടുംബ സമേതം ജിദ്ദയിൽ ആയിരുന്നു.
ഭാര്യ : റൗദ അലവി സൗദി പൗരയാണ്.
മക്കൾ : സരീജ് , ആഫ്രഹ് , അബ്രാർ , അഷ്റാഫ്
ഖബറടക്കം കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ജിദ്ദയിൽ നടക്കുന്നതാണ്.
നിയമ നടപടികൾ പൂർത്തിയാക്കാനും മറ്റു കാര്യങ്ങൾക്കും കുടുംബാംഗങ്ങൾക്കൊപ്പം
ജിദ്ദ കെ.എം.സി.സി. വെൽഫയർ വിംഗും രംഗത്തുണ്ട്.