സി ബി എസ്സ് ഇ സ്കൂളുകൾ സംസ്ഥാന സിലബസ്സിലേക്ക് മാറുന്നു

ന്യൂഡൽഹി : ഡൽഹിയിൽ നിരവധി സി ബി എസ്സ് ഇ സ്കൂളുകൾ സംസ്ഥാന സിലബസ്സിലേക്ക് മാറുന്നു എന്ന് റിപ്പോർട്ട്. നിരവധി വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ ആവിഷ്ക്കരിച്ചു നടപ്പാക്കി ശ്രദ്ധേയമാണ് അരവിന്ദ് കെജ്‌രിവാൾ സർക്കാർ. സംസ്ഥാന സർക്കാർ സിലബസുകൾ പരിഷ്‌ക്കരിച്ച് ലോകോത്തര നിലവാരത്തിലേക്ക് വിദ്യാഭ്യാസത്തെ ഉയർത്തിക്കൊണ്ടു വരാൻ തന്മൂലം സാധിച്ചിട്ടുണ്ട്.

അതുകൊണ്ടു തന്നെ നിലവിൽ സി ബി എസ് ഇ സിലബസിൽ പിന്തുടരുന്ന ഒട്ടനവധി സ്കൂളുകൾ സംസ്ഥാന സിലബസ് ആയ ന്യൂ ഡൽഹി ബോർഡ് ഓഫ് സ്‌കൂൾ എഡ്യൂക്കേഷനിലേക്കു മാറുന്നു. 20 -25 വരെ സ്‌കൂളുകളാണ് ഈ സിലബസ് മാറ്റം അംഗീകരിച്ചത്. തൊഴിൽ അധിഷ്ഠിതവും സാങ്കേതിക മികവും സംയോജിപ്പിച്ചു കൊണ്ടുള്ള നവീന ആശയമാണ് സംസ്ഥാന സിലബസിലേക്കു മറ്റു സ്‌കൂളുകളെ ആകർഷിക്കുന്നത്.

spot_img

Related Articles

Latest news