റിയാദ്: തബൂക്ക് ഒഐസിസിയുടെ നേതൃത്വത്തിൽ അൽ അമ്രി റിസോർട്ടിൽ ഇഫ്താർ പരിപാടികൾ സംഘടിപ്പിച്ചു. ഒഐസിസി തബൂക്ക് റീജിനൽ പ്രസിഡണ്ട് സുലൈമാൻ കൊടുങ്ങല്ലൂർ അധ്യക്ഷനായി.
അൽ അമ്രി ഗ്രൂപ്പ് ചെയർമാൻ സജീവ് അരീക്കര ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. തബൂക് ജാലിയാത്ത് മലയാളം വിഭാഗം മൗലവി ഫൈസൽ മദീനീ റമദാൻ സന്ദേശം നൽകി. ജസ്റ്റിൻ ഐസക്, ഷജീർ വാഴപ്പണയിൽ, ഹാഷിം ക്ലാപ്പന, സജി സാമുവൽ, മുസ്തഫ പട്ടാമ്പി, മായിൻ തിരുവനന്തപുരം, സുബൈർ തുടങ്ങിയവർ ആശംസകൾ നേർന്നു.
ഒഐസിസി ജിദ്ദ റീജിണൽ സെക്രട്ടറി നൗഷാദ് കരുനാഗപ്പള്ളി സ്വാഗതവും, നൗഷാദ് കപ്പൽ നന്ദിയും രേഖപ്പെടുത്തി.ഷിജു തൃശ്ശൂർ, ഷിജു തിരുവനന്തപുരം,മമ്മൂട്ടി വാണിയമ്പലം,അജി മുട്ടട,നജീബ് നിലമ്പൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.