മുംബൈ : കേന്ദ്ര ഏജൻസികൾ ഇത്ര മാത്രം ആരോപണ വിധേയരായ സന്ദർഭങ്ങൾ ഇതിനു മുമ്പ് ഉണ്ടായിരുന്നോ എന്ന് സംശയമാണ്. സർക്കാരിന്റെ പീഡനോപാധിയായി ഇത്തരം ഏജൻസികൾ മാറിയിട്ടുണ്ടോ എന്നും സംശയകരമാണ്.
അത്തരം മറ്റൊരു പരിഹാസത്തിനു പാത്രമാവുകയാണ് കഴിഞ്ഞ ദിവസം ബോളിവുഡ് താരം തപ്ശ്രീ പന്നുവിന്റെ വീട്ടിലെ റെയ്ഡും. റെയ്ഡിൽ കിട്ടിയത് “എനിക്കില്ലാത്ത പാരീസിലെ ബംഗ്ലാവിന്റെ താക്കോൽ, എന്റെ കയ്യിൽ ഉണ്ടെന്നു പറയുന്ന ഇല്ലാത്ത 5 കോടിയുടെ രസീത് , പിന്നെ 2013 ൽ നടന്നു എന്ന് പറയുന്ന നടക്കാത്ത റെയ്ഡിന്റെ രേഖകൾ എന്നിവയാണെന്നു” അവർ പരിഹസിച്ചു.
തപ്ശ്രീ പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും പേരിൽ മുംബൈയിലും പൂനയിലുമുള്ള 30 ഓളം സ്ഥലങ്ങളിൽ ആണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്.