ജനകീയ കൂട്ടായ്മയിൽ തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രി യഥാർഥ്യത്തിലേക്ക്.

കിഫ്‌ബി യിൽ നിന്നും 53.66 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന തലശ്ശേരി Mother & Child ഹോസ്പിറ്റലിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ബഹു: കേരള ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചർ നിർവഹിച്ചു

മുൻ ആഭ്യന്തര മന്ത്രിയും തലശ്ശേരി മുൻ എംഎൽഎ യുമായ ശ്രീ കോടിയേരി ബാലകൃഷ്‌ണൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനകീയകൂട്ടായ്മയിൽ 3.5 കോടിയിലേറെ രൂപ ശേഖരിച്ചു വാങ്ങി സർക്കാരിലേക്ക് നൽകിയ സ്ഥലത്താണ് 7 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രി കെട്ടിടം നിർമിക്കുന്നത്.

വളരെ വേഗത്തിൽ തന്നെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി തലശ്ശേരിക്കാരുടെ ഈ ദീർഘനാളത്തെ സ്വപ്നം യഥാർഥ്യമാവുന്നതാണ്.

spot_img

Related Articles

Latest news