തലശ്ശേരി നഗരസഭ വ്യാപാരികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള തൊഴിൽ നികുതി കുത്തനെ കൂട്ടിയത് തികച്ചും അപ്രയോഗികവും, ഒരു മാനദണ്ഡവും ഇല്ലാത്തതാണെന്നു എസ്ഡി പിഐ തലശ്ശേരി മണ്ഡലം കമ്മിറ്റി അഭിപ്രായപെട്ടു.
കഴിഞ്ഞ ലോക്ഡൗൺ കാലയളവിൽ ഭീമമായ സമ്പത്തിക നഷ്ടം നേരിട്ട് കൊണ്ടിരിക്കുന്ന തലശ്ശേരിയിലെ കച്ചവടക്കാർക്ക് എന്തെങ്കിലും സമ്പത്തിക പരിരക്ഷ നൽകി കൊണ്ട് കച്ചവട സ്ഥാപനങ്ങളെ ചേർത്ത് നിർത്തേണ്ട നഗരസഭയിലെ ഭരണാധികാരികൾ, ആറ് മാസം കൂടുമ്പോൾ 300 രൂപ തൊഴിൽ നികുതി അടക്കേണ്ട സ്ഥാനത്തു നാലിരട്ടി വർധിപ്പിച്ച് 1250 രൂപ ആക്കിയ നടപടി കച്ചവടക്കാർക്ക് നേരെയുള്ള അതിക്രമമായെ കാണാൻ സാധിക്കുകയുള്ളു എന്ന് മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് കെ സി ഷബീർ അഭിപ്രായപെട്ടു.
ഭീമമായ തൊഴിൽ നികുതിയുടെ കാരണത്താൽ നഷ്ടം സംഭവിക്കുന്ന കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്നാൽ തലശ്ശേരി പ്രദേശവാസികളിൽ കടുത്ത സാമ്പത്തിക പ്രയാസവും, തൊഴിലില്ലായ്മ പ്രശ്നവും സൃഷ്ടിക്കപ്പെടുമെന്നതിനാൽ തൊഴിൽ നികുതി വർദ്ധനവിനെതിരെ മണ്ഡലം കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം അധികാരികളെ അറിയിക്കാൻ തീരുമാനിച്ചു. നൗഷാദ് ബംഗ്ലാ, സഗീർ മട്ടാമ്പ്രം, നിയാദ്, റാസിഖ്, റഹൂഫ്, ലത്തീഫ്, അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.