കണ്ണൂർ: തലശ്ശേരി വി.ആർ കൃഷ്ണയ്യർ സ്റ്റേഡിയം നവീകരണം രണ്ടു മാസത്തിനകം പൂർത്തിയാക്കും. ജനുവരി ഒന്നിന് കളികൾക്കായി തുറന്നുകൊടുക്കും. മികച്ച സിന്തറ്റിക് ട്രാക്കും ഫുട്ബോൾ ഗ്രൗണ്ടും നിർമ്മിച്ചിട്ടുണ്ട്. ജിം അടക്കമുള്ള സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തും. സ്റ്റേഡിയത്തിന്റെ പരിപാലനത്തിനും മറ്റുമായി ഒരു മാനേജിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ശ്രീ എ. എൻ ഷംസീർ എംഎൽഎ ആണ് രക്ഷാധികാരി. നഗരസഭാധ്യക്ഷൻ ആയിരിക്കും കമ്മിറ്റിയുടെ ചെയർപേഴ്സൺ. തലശ്ശേരി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ക്യാപ്റ്റൻസ് ഗോൾഡ് കപ്പ് എന്ന പേരിൽ സംസ്ഥാനതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.