കരുനാഗപ്പള്ളി / റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കൂട്ടായ്മയിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമവും ലഹരി വിരുദ്ധ ക്യാമ്പും ഇന്ന് (2025 ജൂൺ 15 ഞായർ) യാണ്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന ഐപിഎസ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും.
കൂട്ടായ്മ നൽകി വരുന്ന ഭക്ഷ്യധാന്യ കിറ്റിൻ്റെ ഏഴാം വർഷത്തേക്കുള്ള ഫണ്ടിൻ്റെ കൈമാറ്റം പാലക്കാട് ഡെപ്യൂട്ടി കളക്ടർ ശ്രീ സജീദ് മറവനാൽ നിർവഹിക്കും.
കരുനാഗപ്പള്ളി കോഴിക്കോട് ലേക്ക് വ്യൂ ഹോം സ്റ്റേ റിസോർട്ടിൽ നടക്കുന്ന ക്യാമ്പിൽ കൊല്ലം എക്സൈസ് ഇൻസ്പെക്ടർ വിജിലാൽ ലഹരി വിരുദ്ധ ക്ലാസ്സ് നയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്യും.
എൻ്റെ റേഡിയോ 91.2 എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അനിൽ മുഹമ്മദ്, സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗം അഡ്വ എം എസ്സ് താര, പ്രവാസി മാധ്യമ പ്രവർത്തകനും സാമൂഹ്യപ്രവർത്തകനുമായ സുലൈമാൻ വിഴിഞ്ഞം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
കഴിഞ്ഞ ഏഴു വർഷക്കാലമായി സൗദി അറേബ്യ കേന്ദ്രമാക്കി ജീവകാരുണ്യ സാംസ്കാരിക മേഖലകളിലൂന്നി വിജയകരമായി പ്രവർത്തിക്കുന്ന കൂട്ടായ്മ എല്ലാ വർഷവും നടത്തി വരുന്ന പ്രതിഭാസംഗമങ്ങളുടെ തുടർച്ചയാണിത്.