കായലോട് : കണ്ണൂർ കായലോട് അച്ചങ്കര പ്രവാസി സൗഹൃദ കൂട്ടായ്മയും അച്ചങ്കര മഹല്ല് കമ്മിറ്റിയും സംയുക്തമായി ടാലന്റ് ഹണ്ട് പ്രോഗ്രാം നടത്തി. മുതിർന്ന അംഗം അലി. കെ. ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മഹല്ല് പ്രസിഡന്റ് മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. മാർച്ച് 6 ഞായറാഴ്ച ഹിദായത്തുസ്സുബിയാൻ മദ്രസ്സ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത മോട്ടിവേഷണൽ ട്രെയ്നർ ഷാഫി പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ മഹല്ലിന്റെ സമഗ്ര വികസനത്തിന് ദീർഘകാല സേവനം നൽകിയ എ.ൻ മുഹമ്മദ് മാസ്റ്റർ അവർകളെ നൗഷാദ് സി പൊന്നാട അണിയിച്ചു. കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി വിലയിരുത്താൻ ഗവേണിംഗ് ബോഡി വേണമെന്ന് യോഗം അഭിപ്രായപ്പെട്ടു. വൈബ്രന്റ് ആയ കുട്ടികളെ കണ്ടത്തി പ്രോത്സാഹനം നൽകാൻ പ്രവാസി കൂട്ടായ്മ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. 28 കൊല്ലമായി പള്ളി പരിപാലിക്കുന്ന യൂച്ചുക്കയെ മുൻ സെക്രട്ടറി അബ്ദുൽ മജീദ് പൊന്നാട അണിയിച്ചും സ്നേഹ സമ്മാനം നൽകിയും ആദരിച്ചു.
മുഹമ്മദ് നിജാദ് ഖിറാഅത്ത് നടത്തി. ജമാഅത്ത് ഖത്തീബ് മുജീബ് ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജമാഅത്ത് പ്രതിനിധികളായ ഹുസൈൻ (സെക്രട്ടറി), നൗഷാദ് സി , നൗഷാദ് സി കെ, അബ്ദുൽ മജീദ്, മുനീർ കെ, സി കെ അലി എന്നിവർ സംസാരിച്ചു. പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ഹസ്സൻ, സെക്രട്ടറി മൻസൂർ, വൈസ് പ്രസിഡന്റ് മുഹമ്മദലി എന്നിവർ ഓൺലൈനറിയി ആശംസകൾ അർപ്പിച്ചു. കൂട്ടായ്മ പ്രതിനിധികളായ ഇസ്മയിൽ സ്വാഗതവും ഗഫൂർ നന്ദിയും പറഞ്ഞു.