താലിബാൻ-പാക് ഏറ്റുമുട്ടലിൽ 3 പേർ കൊല്ലപ്പെട്ടു

കാണ്ഡഹാറിലെ സ്പിൻ ബോൾഡക് ജില്ലയിലെ ഡ്യൂറൻഡ് ലൈനിൽ താലിബാനിയും പാകിസ്താൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 3 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഇതുവരെ 20 സാധാരണക്കാർക്ക് പരുക്കേറ്റു. ഡ്യൂറൻഡ് ലൈനിൽ നിന്നും സിവിലിയന്മാർ പലായനം ചെയ്യുകയാണ്.

വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സ്പിൻ ബോൾഡാക്ക് ഗേറ്റിൽ വച്ച് പാക് അതിർത്തി കാവൽക്കാർ അഫ്ഗാൻ കുട്ടിയെ മർദിച്ചു. തുടർന്ന് അഫ്ഗാൻ സുരക്ഷാ സേന പാക് കാവൽക്കാർക്ക് നേരെ വെടിയുതിർത്തു. ഇതാണ് ഏറ്റുമുട്ടലിന് കാരണമെന്ന് കാണ്ഡഹാറിലെ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ സ്പിൻ ബോൾഡാക്ക് ഗേറ്റിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

അൽ-ബദർ കോർപ്‌സിൽ നിന്നുള്ള സൈനിക സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പാകിസ്താൻ സേനയ്ക്ക് മറുപടി നൽകാൻ സംഘം തയ്യാറെടുക്കുകയാണ്. ഇതുവരെ സംഭവത്തിന്റെ വിശദാംശങ്ങൾ സെപിനെ ബോൾഡാക്കിന്റെ അതിർത്തി ഗേറ്റ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. ഡ്യൂറൻഡ് ലൈൻ വിഷയത്തിൽ താലിബാനും പാകിസ്താൻ തമ്മിലുള്ള ഭിന്നത തുടരുകയാണ്.

spot_img

Related Articles

Latest news