പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്കൂൾ തുറക്കാനൊരുങ്ങി താലിബാൻ. മാർച്ച് 22 ന് ഹൈസ്കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് സ്കൂൾ പ്രവേശനം അനുവദിക്കാനാണ് താലിബാന്റെ തീരുമാനം. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമോയെന്ന ചോദ്യം അന്താരാഷ്ട്ര തലത്തിൽ ഉയർന്നു വന്ന സാഹചര്യത്തിലാണ് താലിബാന്റെ നിർണായക നീക്കം.
അഫ്ഗാനിൽ താലിബാൻ അധികാരമേറ്റതോടെ സ്ത്രീകൾ കനത്ത മനുഷ്യാവകാശ ലംഘനമാണ് നേരിട്ടത്. താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ രാജ്യത്തെ എല്ലാ സ്കൂളുകളിലും പെൺകുട്ടികൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം പാടെ നിഷേധിച്ചതിനു പുറമേ സ്ത്രീകൾക്ക് സഞ്ചാര സ്വാന്തന്ത്ര്യവും ഉണ്ടായിരുന്നില്ല. ചില കർശന നിയമങ്ങൾ നിലനിൽക്കെ തന്നെ അഫ്ഗാനിലെ സർവകാലാശാലകൾ പെൺകുട്ടികൾക്കു കൂടി തുറന്നുകൊടുത്തിരിക്കുകാണിപ്പോൾ.
എന്നാൽ പല സ്ത്രീകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മടങ്ങിവരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഒട്ടുമിക്ക ജോലികൾ ചെയ്യുന്നതിലും താലിബാൻ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയത് ഇപ്പോഴും വലിയ വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്.