താമരശ്ശേരി: ജനകീയ സമരങ്ങളുടെ മുൻനിര പോരാളിയും, അഴിമതി വിരുദ്ധ പ്രവർത്തകനും, കാരാടി സുവി കർട്ടൻസ് എന്ന സ്ഥാപനത്തിൻ്റെ ഉടമയുമായ കാരാടി പറച്ചിക്കോത്ത് വിനോദൻ്റെ (60) വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. കോവിഡ് ബാധയെ തുടർന്ന് ഒരാഴ്ചയോളമായി വീട്ടിൽ ചികിത്സയിലായിരുന്നു. ഇന്ന് പത്തര മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം ഉച്ചയോടെ കോഴിക്കോട് പുതിയ പാലം ശ്മശാനത്തിൽ സംസ്കരിക്കും, വീട്ടിൽ പൊതുദർശനം ഉണ്ടാവില്ല.
ഭാര്യ :വൽസല. മക്കൾ: സുവിൻ, സുബിഷ, .മരുമകൻ: സ്വരാജ്