താനൂർ ബോട്ടപകടം, ബോട്ടുടമ അറസ്റ്റിൽ

താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ നാസർ അറസ്റ്റിൽ. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസർ ഒളിവിൽപ്പോയിരുന്നു.വൈകീട്ട് ആറോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിഡിയിലെടുത്തത്.

നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നാസര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു. ചൊവ്വാഴ്ച ചേരുന്ന ഹൈകോടതിയുടെ അവധിക്കാല ബെഞ്ചിനു മുന്നില്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള നീക്കത്തിലാണ് എന്നാണ് കരുതുന്നത്. ഇതിനിടെ, നാസറിന്‍റെ വാഹനം കൊച്ചിയില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. വാഹനം കൊച്ചിയില്‍ നിന്നും കണ്ടെത്തിയ സാഹചര്യത്തില്‍ നാസര്‍ ഏറണാകുളം ജില്ലയിലാണെന്നാണ് പൊലീസ് കരുതിയത്.

spot_img

Related Articles

Latest news