അംബാനിയുടെ ജിയോയ്‌ക്കടക്കം മുട്ടൻ പണി കൊടുക്കാനുറച്ച്‌ ടാറ്റ, കളത്തിലിറങ്ങുന്നത് ബിഎസ്‌എൻഎല്ലിനൊപ്പം

ജൂലായ് ആദ്യ ആഴ്‌ചയില്‍ നിരക്ക് വർദ്ധന വന്നതോടെ നിരവധി വരിക്കാർ സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്നും ബിഎസ്‌എൻഎല്ലിലേക്ക് പോർട്ട് ചെയ്‌തിരുന്നു.ജിയോ, എയർടെല്‍, വി കമ്പനികള്‍ ഉയർത്തിയ പുതിയ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയിലെ വലിയ അന്തരമാണ് പോക്കറ്റ് സംരക്ഷിക്കാൻ പല സാധാരണക്കാരും ബിഎസ്‌എൻഎല്‍ തിരഞ്ഞെടുക്കാൻ കാരണമായത്. ഇതിനിടെ അംബാനിയടക്കം ടെലികോം മേഖലയിലെ ഭീമന്മാർക്ക് ഭീഷണിയാകുന്ന നീക്കവുമായി എത്തുകയാണ് സാക്ഷാല്‍ രത്തൻ ടാറ്റ.

15,000 കോടിയുടെ ഒരു കരാറിലാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്ലുമായി ടാറ്റ കണ്‍സള്‍ട്ടണ്‍സി സർവീസസ് (ടി‌സി‌എസ്) ഏർപ്പെട്ടത്. ഇന്ത്യയിലെ 1000 ചെറുഗ്രാമങ്ങളില്‍ അതിവേഗ 4ജി സേവനം എത്തിക്കാനാണ് ഈ കരാർ. 5ജി സേവനങ്ങള്‍ 2022 ഒക്‌ടോബർ ഒന്നിന് രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് 4ജി സേവനങ്ങള്‍ നല്‍കുന്നതില്‍ ശക്തമായ സാന്നിദ്ധ്യമാണ് ജിയോ,വി,എയർടെല്‍ എന്നിവ. ഈ മേഖലയില്‍ ബിഎസ്‌എൻഎല്‍ ശക്തമാകാനാണ് ടാറ്റയുമായി കരാറില്‍ ഏർപ്പെടുന്നത്. ഇതിനായി രാജ്യത്തെ നാല് മേഖലകളില്‍ ടാറ്റ ഡാറ്റ സെന്ററുകള്‍ നിർമ്മിക്കുകയാണ് ഇപ്പോള്‍. ഇത് രാജ്യത്തെ 4ജി സേവനങ്ങളെ മികവുറ്റതാക്കുമെന്നാണ് പ്രതീക്ഷ.

ജിയോയും എയർടെലും ജൂലായ് മൂന്നിനും വി ജൂലായ് നാലിനുമാണ് അവരുടെ നിരക്കുകള്‍ പരിഷ്‌കരിച്ചത്. ജിയോ 12 മുതല്‍ 25 ശതമാനം വരെ വർദ്ധിപ്പിച്ചപ്പോള്‍ എയർടെല്‍ 11 മുതല്‍ 21 ശതമാനം വരെയാണ് കൂട്ടുക. വിയാകട്ടെ 10 മുതല്‍ 21 ശതമാനം വരെ വിലകൂട്ടി. ഇത് വലിയ തോതില്‍ ബിഎസ്‌എൻഎല്ലിലേക്ക് പോർട്ട്‌ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിച്ചു.

spot_img

Related Articles

Latest news