സീതി സാഹിബ് ലൈബ്രറിയിൽ ഗുരുസ്പർശം.

അധ്യാപക ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ സീതി സാഹിബ് കൾചറൽ സെൻ്റർ ലൈബ്രറി സംഘടിപ്പിച്ച ‘ഗുരുസ്പർശം’ ശ്രദ്ധേയമായി.
എസ് കെ യു പി സ്ക്കൂൾ പൂർവ്വാധ്യാപകരും നാട്ടിലെ മുതിർന്ന അധ്യാപകരുമുൾപ്പെടെ ഇരുപത് പേരെയാണ് സീതി സാഹിബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചത്.
റിട്ടയേഡ് പ്രഫസറും പ്രിൻസിപ്പളുമായ ഡോ. പി പി അബ്ദുൽ ഹഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യാപകരെ പൊന്നാടയണിയിച്ചു.സീ തി സാഹിബ് കൾച്ചറൽ സെൻ്റർ പ്രസിഡണ്ട് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജീവിതത്തിലെ ഏറ്റവും മഹത്വരമായ ജോലിയാണ് അധ്യാപനമെന്നു ഡോ. അബ്ദുൽ ഹഖ് പറഞ്ഞു. ഏതു മഹാൻ്റെയും മെൻ്ററായി ഒരു ടീച്ചറുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു
ലൈബ്രറി കൗൺസിൽ മേഖല കൺവീനർ എ വി സുധാകരൻ മുഖ്യാതിഥിയായി. ലൈബ്രറി പ്രസിഡണ്ട് പി സി അബൂബക്കർ ഗുരുസന്ദേശം നൽകി.
റോയ് തോമസ്, ഡോ.കാവിൽ അബ്ദുല്ല, എൻ.കെ അഷ്റഫ്,എംഅഹമ്മദ് കുട്ടി മദനി, ദാസൻ കൊടിയത്തൂർ, പി പി മമ്മദ് കുട്ടി, പിപി ഉണ്ണിക്കമ്മു , കാരാട്ട് മുഹമ്മദ് മാസ്റ്റർ,നസ്റുല്ല എൻ , അനസ് കാരാട്ട് ആശംസകൾ നേർന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ് പടിയിറങ്ങിയ എം.എ അബ്ദുറഹ്മാൻ, സി ടി സി അബ്ദുല്ല, സി ബി ശാന്തമ്മ ടീച്ചർ, മണിയമ്മ ടീച്ചർ, എ.കെ ഗംഗാധരൻ,കെ. കുഞ്ഞോയി, കെ പി അബ്ദുല്ല,എം. അബ്ദുറഹിമാൻ മദനി, കണ്ണഞ്ചേരി അബ്ദുല്ല, കെ സി സി മുഹമ്മദ് അൻസാരി, സി ടി കുട്ടിഹസ്സൻ,കാക്കിരി ഖാദർ, പി പി അബ്ദുറഹ്മാൻ,പി ബഷീറുദ്ദീൻ, പി.ആലിക്കുട്ടി, പി പി. അബ്ദുല്ല,കാക്കിരി ഹുസൈൻ, പി. മറിയം ടീച്ചർ, വളപ്പിൽ മുഹമ്മദ്, എ മരക്കാർ എന്നിവരെയാണ് പൊന്നാടയണിച്ച് ആദരിച്ചത്. നാടും ജനതയും കുട്ടികളും ഇന്നെത്രത്തോളം മാറിയെന്നു അനുഭവക്കഥകൾ അവർ അയവിറക്കി.
കൾച്ചറൽ സെൻ്റർ ജന. സെക്രട്ടറി പി സി അബ്ദുന്നാസർ സ്വാഗതവും ലൈബ്രറി സെക്രട്ടറി പി അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news