2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടു.
മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമയുടെ ടീസറുകള്‍ പൃഥ്വിരാജും സല്മാന് ഖാനും മഹേഷ് ബാബുവും ചേര്‍ന്നാണ് പുറത്ത് വിട്ടത്. മലയാളം ടീസര്‍ പൃഥ്വിരാജും ഹിന്ദി ടീസര്‍ സല്മാന് ഖാനും തെലുങ്ക് ടീസര്‍ മഹേഷ് ബാബുവുമാണ് പുറത്ത് വിട്ടത്.
ചിത്രത്തില്‍ അദിവി ശേഷ്, സായി മഞ്ചരേക്കര്‍, ശോഭിത ധുലിപാല, പ്രകാശ് രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്ലാവരും തന്നെ പങ്കെടുത്ത പ്രസ് മീറ്റും ഹൈദരാബാദില്‍ വെച്ച് നടന്നു.
26 / 11 മുംബൈ ആക്രമണത്തില്‍ ബന്ദിയാക്കപ്പെട്ട ഒരു എന്‍ ആര് ഐയുടെ റോളില്‍ ആണ് സായി മഞ്ചരേക്കര്‍ എത്തുന്നത്. അതേ സമയം അക്രമണത്തില്‍ പെട്ടുപോയ മറ്റൊരു ബന്ദിയുടെ വേഷത്തിലാണ് ശോഭിത എത്തുന്നത്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അദിവി ശേഷും തമ്മിലുള്ള അപാര സാമ്യത വലിയ ചര്‍ച്ച ആയതാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ അച്ഛനും അമ്മയുമായി എത്തുന്നത് തെന്നിന്ത്യന്‍ താരങ്ങളായ രേവതിയും പ്രകാശ് രാജുമാണ്.