സാങ്കേതിക പ്രശ്നം നേരിട്ട് വിൻഡോസ്; ചെക് ഇൻ നടക്കാത്തത് കൊണ്ട് വിമാനങ്ങൾ വൈകുന്നു

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്‌നം നേരിടുന്നതിനാല്‍ വിമാനത്താവളങ്ങളില്‍ പ്രതിസന്ധി.വിൻഡോസിലെ സാങ്കേതിക പ്രശ്‌നം കാരണം ചെക് ഇൻ സാധിക്കാത്തതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 7 വിമാന സർവീസുകള്‍ വൈകുന്നു. വിവിധ എയർ ലൈനുകളുടെ വിമാനമാണ് വൈകുന്നത്. സോഫ്ട് വെയറില്‍ നിന്ന് മാറി മാനുവലായി സർവീസ് ക്രമീകരിക്കും. ഫ്‌ളൈറ്റുകള്‍ തല്‍ക്കാലം ക്യാൻസല്‍ ചെയ്യില്ല

ബെംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ ചെക് ഇൻ തടസം മൂലം യാത്രക്കാർ കുടുങ്ങി. ബെംഗളൂരു വിമാനത്താവളത്തില്‍ 10.40 മുതല്‍ വിമാന സർവീസുകള്‍ തടസ്സം നേരിടുന്നു. ടെർമിനല്‍ 1-ലെ ഇൻഡിഗോ, അകാസ, സ്പൈസ് ജെറ്റ് എന്നീ വിമാന സർവീസുകള്‍ തടസ്സപ്പെട്ടു. ടെർമിനല്‍ 2-വില്‍ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസിലും തടസ്സം നേരിട്ടു. നിലവില്‍ നടക്കുന്നത് മാന്വല്‍ ചെക്ക് ഇൻ ആണ്. വെബ് ചെക് ഇൻ സാധ്യമാകുന്നില്ല.

യാത്രക്കാർ നേരത്തെ വിമാനത്താവളത്തില്‍ എത്തിയാല്‍ തിരക്ക് കുറക്കാം എന്നാണ് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള അറിയിപ്പ്. തിരുവനന്തപുരത്ത് ഇൻഡിഗോ എയർലൈൻസ് ചെക്ക് ഇൻ നടപടികളില്‍ നേരിയ താമസം മാത്രമേയുള്ളൂ. ഇൻഡിഗോ ഉള്‍പ്പെടെ സർവീസുകള്‍ എല്ലാം കൃത്യസമയത്ത് നടക്കുന്നുണ്ട്. ചെക്ക്-ഇൻ സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് ഗോവ വിമാനത്താവളത്തില്‍ യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. മൈക്രോസോഫ്റ്റ് വിൻഡോസ് പ്രശ്‌നം കാരണം ലോകമാകെ പ്രതിസന്ധിയിലാണ്. കംമ്പ്യൂട്ടറുകള്‍ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും സാങ്കേതിക പ്രശ്നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുകയാണ്.

spot_img

Related Articles

Latest news