ഏകദിന ടെക്നോളജി എക്സിബിഷൻ സംഘടിപ്പിക്കുന്നു

നോളജ് സിറ്റി: പുതുവത്സര ദിനത്തിൽ മർകസ് നോളജ് സിറ്റിയിൽ ഏകദിന ടെക്നോളജി എക്സിബിഷൻ സംഘടിപ്പിക്കുന്നു. മർകസ് നോളജ് സിറ്റിയിലെ ഹോഗർ ടെക്നോളജീസ് ആൻഡ് ഇന്നവേഷൻസ് എൽ എൽ പി [എച്ച് ടി ഐ] യുടെ കീഴിലാണ് ”ഹോഗർ ടെക്സ്പോ’23 ” എന്ന പേരിൽ ടെക്നോളജി എക്സിബിഷൻ സംഘടിപ്പിക്കുന്നത്.

സുസ്ഥിര വികസനത്തിനും സുസ്ഥിര വിദ്യാഭ്യാസത്തിനും ഊന്നൽ നൽകി പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളിലേക്ക് വഴിക്കാട്ടുന്നതാകും ഈ എക്സിബിഷൻ. ഒരു സഹകരണ ഗ്രീൻ ടെക്നോളജി കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുന്നതിനായി വിവിധ വ്യവസായ വിഭാഗങ്ങളിലെ പ്രമുഖർ, സാങ്കേതിക വിദഗ്ധർ, യുവ സംരംഭകർ, വിദ്യാഭ്യാസ വിചക്ഷണർ, നിക്ഷേപകർ എന്നിവരെ ഒരേ വേദിയിലേക്ക് ഒരുമിച്ച് കൊണ്ട് വന്ന് എല്ലാവർക്കും പ്രായോഗികവും മൂല്യവത്തായതുമായ വിവരങ്ങൾ, നൂതന സംരംഭങ്ങൾ, ബിസിനസ് അവസരങ്ങൾ എന്നിവ നേടുന്നതിനുള്ള മികച്ച ഫ്ലാറ്റ് ഫോം ഒരുക്കുക എന്നതാണ് ”ഹോഗർ ടെക്സ്പോ’23” യുടെ ആത്യന്തിക ലക്ഷ്യം.

2023 ജനുവരി ഒന്നിന് മർകസ് നോളജ് സിറ്റിയിലെ വലൻഷിയ ഗലേറിയയിൽ നടക്കുന്ന പരിപാടിയിൽ ഓഗ്മെന്റഡ്‌ റിയാലിറ്റി, വെർച്വൽ റിയാലിറ്റി, ഡ്രോൺ ഷോ, റോബോട്ട് ഷോ, ടെക്നോളജി കോമ്പറ്റീഷൻ, ടെക്നോളജി പ്രോഡക്ടസ്, സൗജന്യ സോളാർ കൺസൽട്ടേഷൻ തുടങ്ങിയവ ഉണ്ടാകും. കൂടാതെ ടെക്നോളജി സെമിനാറുകൾ, ടെക്നോളജി ശില്പശാലകൾ, ബിസിനസ് സെമിനാറുകൾ തുടങ്ങിയവയും നടക്കും.

പരിപാടിയിൽ ഡോ. അനിൽ വള്ളത്തോൾ, കെ സഹദേവൻ, ഡോ.സ്മിത പി കുമാർ, ഡോ. അബ്ദുൽ ഹകിം അസ്ഹരി, ഡോ.ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി, ഡോ.ഹുസൈൻ രണ്ടത്താണി, ഡോ. വിനോദ് ഇ മാധവൻ, ഡോ. തോമസ് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.

മർകസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം, എച്ച് ടി ഐ സി ഇ ഒ മുഹമ്മദ് നാസിം പാലക്കൽ, ഡോ. എ പി എ ഫയാസ് (HOD, ഹോഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), റഷീദ് പി ടി (മാർക്കറ്റിംഗ് മാനേജർ, HTI) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

spot_img

Related Articles

Latest news