തിരുവനന്തപുരം: 2020ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ .ഇത്തവണ പ്രത്യേക ജൂറി പരാമര്‍ശം ഉള്‍പ്പെടെ 49 പേരാണ് അവാര്‍ഡിന് അര്‍ഹരായത്. കഥാവിഭാഗത്തില്‍ 21 കാറ്റഗറികളിലായി ഇരുപത് പേരും കഥേതര വിഭാഗത്തില്‍ 18 കാറ്റഗറികളിലായി 28 പേരും പുരസ്‌കാരം നേടി. രചനാവിഭാഗത്തില്‍ മികച്ച ലേഖനത്തിനുള്ള പുരസ്‌കാരം ആണ് നല്‍കിയത്.
2020ലെ സംസ്ഥാന അവാര്‍ഡിന് അർഹരായവർ:റെജില്‍ കെ.സി സംവിധാനം ചെയ്ത ‘കള്ളന്‍ മറുത’ മികച്ച ടെലിഫിലിമിനുള്ള പുരസ്‌കാരം നേടി. മികച്ച ടിവി ഷോയായി ‘റെഡ്കാര്‍പ്പറ്റ്’ തിരഞ്ഞെടുത്തു. മറിമായമാണ് മികച്ച കോമഡി പ്രോഗ്രാം. ആണ്‍ വിഭാഗത്തില്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്ബൂട്ടിയും (അക്ഷരത്തെറ്റ്, സൂര്യകാന്തി) പെണ്‍ വിഭാഗത്തില്‍ മീരയും (കഥയറിയാതെ, കൂടത്തായി) പുരസ്‌കാരം നേടി. ചക്കപ്പഴം സീരിയലിലെ പ്രകടനത്തിന് അശ്വതി ശ്രീകാന്ത് മികച്ച നടിയായി. രണ്ടാമത്തെ നടിയായി ശാലു കുര്യനെ (കഥയറിയാതെ) തിരഞ്ഞെടുത്തു. ഇതേ സീരിയലിലെ അഭിനയത്തിന് ശിവജി ഗുരുവായൂര്‍ മികച്ച നടനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി. നടന്‍ റാഫിയാണ് (ചക്കപ്പഴം-സുമേഷ്) മികച്ച രണ്ടാമത്തെ നടന്‍. ഒരിതളിലെ അഭിനയത്തിന് ഗൗരി മീനാക്ഷി മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നല്‍കി. ആക്ഷേഹാസ്യ പരിപാടിയായ മറിമായത്തിലെ പ്രകടനത്തില്‍ സലീം ഹസന്‍ പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹനായി.
Mediawings: