ടെലിവിഷൻ സീരിയലുകൾ സെൻസർ ചെയ്യണം: ശിഹാബുദ്ദീൻ പൊയ്ത്തും കടവ്

ടെലിവിഷൻ സീരിയലുകൾ സെൻസർ ചെയ്യേണ്ടത് ആവശ്യമാണെന്ന് പ്രമുഖ സാഹിത്യകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ്. സീരിയലുകൾ സെൻസറിങ്ങിന് വിധേയമാക്കുന്നത് വലിയൊരളവോളം നല്ലതാണ്.

വീടിനകത്ത് രൂപപ്പെടുന്ന പരസംശയം, വെറുപ്പ് ,പ്രതികാരം, ഗൂഢാലോചന എന്നിവ നിയന്ത്രിച്ച് മനുഷ്യസ്നേഹം, അപരവിശ്വാസം ഇവയുടെ സൗന്ദര്യം മനുഷ്യരിലെത്തിക്കാൻ എളുപ്പം കഴിയുന്നത് ടെലിവിഷൻ സീരിയലുകൾക്കാണ്.

കഴിവുള്ള എത്രയോ സംവിധായകരും സാങ്കേതിക വിദഗ്ദരും നിവൃത്തിയില്ലാതെ ഇത് ചെയ്യുകയാണ്. ഇവർക്കൊക്കെ അതൊരു ആശ്വാസമാവുകയും ചെയ്യും. അദ്ദേഹം പറഞ്ഞു. ടെലിവിഷൻ സീരിയലുകളിൽ ജോലി ചെയ്ത ഒരാളെന്ന നിലയിലാണ് ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അത് പോലെത്തന്നെ, വീടിനകത്തേക്ക് കയറി വരുന്ന മറ്റൊരു മനുഷ്യ സംശയ ദുഷ്ടതയും സെൻസർഷിപ്പിന് വിധേയമാക്കണം. .ടെലിവിഷൻ അന്തിച്ചർച്ചയിലെ സംഘിക്കുട്ടന്മാരുടെ വായിൽ നിന്നും വരുന്ന ശവത്തിൻ്റെ ദുർഗന്ധമുള്ള മനുഷ്യ വെറുപ്പുകളുടെ ഉദീരണങ്ങളാണത്.

Media wings:

spot_img

Related Articles

Latest news