മെറ്റാ ഗ്ലാസ് ധരിച്ച്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദര്‍ശകന്‍ കസ്റ്റഡിയില്‍

 

തിരുവനന്തപുരം: മെറ്റാ ഗ്ലാസ് ധരിച്ച്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ഗുജറാത്ത് സ്വദേശി കസ്റ്റഡിയില്‍.സുരേന്ദ്ര ഷാ ആണ് കസ്റ്റഡിലായത്.സുരക്ഷ ഉദ്യോഗസ്ഥരാണ് കണ്ണടയിലെ ക്യാമറ കണ്ടെത്തിയത്.തുടര്‍ന്ന് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തു.സുരക്ഷാ മേഖലയിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. സുരക്ഷാ പരിശോധനക്ക് ശേഷം ഇയാള്‍ മുന്നോട്ട് നീങ്ങിയ ശേഷമാണ് എമര്‍ജന്‍സി ലൈറ്റ് തെളിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മെറ്റാ ഗ്ലാസ് കണ്ടെത്തിയത്.

spot_img

Related Articles

Latest news