ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

ദക്ഷിണ കന്നഡയിലെ നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍ . 19 കാരനായ മുഹമ്മദ് സുഹൈല്‍, 21 കാരനായ നിസാമുദ്ദീന്‍ എന്നിവരെയാണ് മംഗലാപുരം പോലീസ് പിടികൂടിയത്. തലപ്പാടി നിവാസികളാണ് അറസ്റ്റിലായ യുവാക്കള്‍.

2021 ജനുവരി 26 ന് കോനാജെയിലെ ക്ഷേത്ര പരിസരത്ത് രണ്ട് പേര്‍ സംശയാസ്പദമായി നില്‍ക്കുന്നതായി കണ്ട പോലീസുകാര്‍ ഇരുവരെയും ചോദ്യം ചെയ്യുകയും പിടികൂടുകയുമായിരുന്നു . തെളിവുകള്‍ക്കായി സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.ഇവരില്‍ നിന്ന് സ്കൂട്ടര്‍, ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികള്‍, കത്തി, സ്‌പാനര്‍ എന്നിവ പോലീസ് കണ്ടെടുത്തു

spot_img

Related Articles

Latest news