ഭാരതീയ ചികിത്സാ വകുപ്പ് സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് അഴീക്കോട് ഗവ.വൃദ്ധസദനത്തില്‍ നടപ്പാക്കുന്ന വയോഅമൃതം പദ്ധതിയില്‍ ഒഴിവുള്ള അറ്റന്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
ഏഴാം ക്ലാസ് പാസ് ആണ് യോഗ്യത. അപേക്ഷകര്‍ കണ്ണൂര്‍, തളിപ്പറമ്പ, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാരായിരിക്കണം.
താല്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ സപ്തംബര്‍ 17 ന് രാവിലെ 10.30 ന് വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2700911.