യുവതിയുടെ വയറ്റിൽ പത്ത് കിലോഗ്രാം ഭാരമുള്ള മുഴ

തിരുവനതപുരം: എസ് ഐ ടി ആശുപത്രിയില്‍ യുവതിയുടെ വയറ്റില്‍ നിന്നും പത്ത് കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു. ക​ളി​യി​ക്കാ​വി​ള സ്വ​ദേ​ശി​യാ​യ 47 വ​യ​സ്സു​കാ​രി​യു​ടെ വ​യ​റ്റി​ല്‍ നി​ന്നാ​ണ് പ്രയാസമേറിയ ശാസ്ത്രക്രിയക്കൊടുവിൽ വ​ലി​പ്പ​മേ​റി​യ മു​ഴ പു​റ​ത്തെ​ടു​ത്ത​ത്.

കാലുകളില്‍ നീരുകെട്ടല്‍, വയറുവേദന, വയറുപെരുപ്പം തുടങ്ങിയ അസുഖങ്ങളാലാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്. തുടര്‍ന്ന്, എം .​ആ​ര്‍.​ഐ സ്കാ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ അ​ണ്ഡാ​ശ​യ ക്യാന്‍​സ​ര്‍ ആ​ണെ​ന്ന് ക​ണ്ടു​പി​ടി​ക്കു​ക​യും ലാ​പ്പ​റോ​ട്ട​മി ചെ​യ്യ​ണ​മെ​ന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ലാ​പ്പ​റ​ട്ട​മി പ​രി​ശോ​ധ​ന​യി​ല്‍ മു​ഴ ക​ണ്ടെ​ത്തു​ക​യും തു​ട​ര്‍​ന്ന് ഗ​ര്‍​ഭ​പാ​ത്രം നീ​ക്കം​ചെ​യ്യു​ന്ന​തി​നു​ള്ള ഹി​സ്​​റ്റ​റ​ക്ട​മി ചി​കി​ത്സ​യി​ലൂ​ടെ പത്ത് കിലോഗ്രാം ഭാരമുള്ള മുഴ പുറത്തെടുക്കുകയായിരുന്നു.
എന്നാല്‍, അ​ണ്ഡാ​ശ​യ​ങ്ങ​ളും ഗ​ര്‍​ഭാ​ശ​യ​വും ലിം​ഫ് നോ​ഡു​ള്‍​പ്പെ​ടെ വേ​രോ​ടെ നീ​ക്കം ചെയ്യുകയായിരുന്നു. പ​ത്തോ​ള​ജി പ​രി​ശോ​ധ​ന​യി​ല്‍ മു​ഴ കാ​ന്‍​സ​റിന്റെ പ്രാ​രം​ഭ​ഘ​ട്ട​മാ​യ ബോർഡ​ര്‍​ലൈ​ന്‍ സ്റേ​ജ് ആ​ണെ​ന്ന് ഉറപ്പുവരുത്തി.

ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ യുവതി ആശുപത്രി വിട്ടു. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​പി. ബി​ന്ദു, ഡോ. ​എ. സി​മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ നടന്നത്. അ​ന​സ്തേ​ഷ്യ വി​ഭാ​ഗം മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ജ​യ​കു​മാ​ര്‍, പി.​ജി വി​ദ്യാ​ര്‍​ഥി​നി ഡോ. ​കൃ​ഷ്ണ എ​ന്നി​വ​രും ശ​സ്ത്ര​ക്രി​യ​യി​ല്‍ പങ്കാളികളായി.

സ്ത്രീയുടെ ആന്തരിക അവയവങ്ങളെയെല്ലാം ഞെരുക്കിക്കൊണ്ടായിരുന്നു മുഴ വളര്‍ന്നുവലുതായത്. പെട്ടെന്ന് തന്നെ ശസ്ത്രക്രിയ നടത്തതാൻ ഡോക്ടമാര്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു മുഴ പുറത്തെടുത്തത്. ഇത്രയും വലിയ മുഴ വളരെ ശ്രമകരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ്. ആരോഗ്യപ്രവര്‍ത്തകര്‍.

മീഡിയ വിങ്സ്

spot_img

Related Articles

Latest news