ന്യൂദൽഹി : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (എന്‍ഐഎഫ്ടി) നേതൃത്വത്തിൽ കണ്ണൂർ അടക്കം രാജ്യത്തെ 10 ഇടങ്ങളിൽ കൂടി ഡിസൈൻ റിസോഴ്സ് സെന്ററുകൾ (ഡിആർസി) സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
രാജ്യത്തെ കൈത്തറി മേഖലയിൽ ഡിസൈൻ അധിഷ്ഠിത മികവ് സൃഷ്ടിക്കുന്നതിനു പുറമെ തങ്ങളുടെ ഉൽപ്പന്നങ്ങൾ / മാതൃകകൾ എന്നിവയുടെ വികസനം, മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ രാജ്യത്തെ നെയ്ത്തുകാർക്കും ഉത്പാദകർക്കും കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നെയ്ത്തുകാരുടെ സേവന കേന്ദ്രങ്ങളിൽ ( വീവേഴ്സ് സർവീസ് സെൻ്റർ -ഡബ്യുസിഎസുകള്‍) ഡിആർസികൾക്ക് രൂപം നൽകുക.