ഇളനീരിന്റെ ആരോഗ്യഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കരിക്കിന്‍ വെള്ളത്തിന്റെ സ്ഥാനം. പലതരത്തിലുള്ള ഇളനീര്‍ വിഭവങ്ങളും ഇന്ന് സുലഭമാണ്. ചൂടുകാലത്ത് ഇളനീര്‍ കുടിക്കുന്നത് ഉത്തമവും ഒപ്പം ആരോഗ്യകരവുമാണ്. കരിക്ക് കൊണ്ടുള്ള വിവിധ വിഭവങ്ങളും ഇന്ന് വിപണികളില്‍ സുലഭമാണ്. ആന്റീഓക്‌സിഡന്റുകള്‍ ധാരളമടങ്ങിയിട്ടുണ്ട് കരിക്കിന്‍ ജ്യൂസില്‍. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ധാതുക്കളാല്‍ സമ്പന്നമായ കരിക്കിന്‍ വെള്ളം ആരോഗ്യത്തിന് നല്ലതാണ്. കുറഞ്ഞ കലോറിയാണ് കരിക്കിന്‍ വെള്ളത്തിലുള്ളത്. അതേസമയം പൊട്ടാസ്യവും എന്‍സൈമുകളും ധാതുക്കളും കരിക്കിന്‍ വെള്ളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. നിര്‍ജ്ജലീകരണത്തിന് നല്ലൊരു പ്രതിവിധിയാണ് അതിരാവിലെ  വെറും വയറ്റില്‍ ഇളനീര്‍ കുടിക്കുന്നത്. ഇത് ശരീരത്തിലെ ജലാംശത്തെ നിലനിര്‍ത്താന്‍ സഹായിക്കും.

ഇളനീര്‍ കുടിയ്ക്കുന്നത് മാനസികവും ശാരീരികവുമായ ഊര്‍ജ്ജസ്വലതയ്ക്കും നല്ലതാണ് . ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് കരിക്കിന്‍വെള്ളം കുടിച്ചാല്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാന്‍ കഴിയും. ഒപ്പം ദഹനത്തെ സുഗമമാക്കാനും ഇളനീര്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കുന്നതിനും ഇളനീര്‍ നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഉത്തമമാണ് ഇളനീര്‍.

spot_img

Related Articles

Latest news