ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു; രണ്ടാം തരംഗമെന്ന് ആശങ്ക

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു. രണ്ടാം തരംഗത്തിന്റെ സൂചനയാണോ എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍. രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം രോഗപ്പകര്‍ച്ചയുടെ വേഗത കൂടുന്നതും അനുസരിച്ചാണ് രണ്ടാംതരംഗം കണക്കാക്കുന്നത്.

നിലവില്‍ പ്രതിദിനം 2000 മുതല്‍ 2800 വരെ പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇത് 1500-നും രണ്ടായിരത്തിനും ഇടയിലായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാര്‍ച്ച്‌ ആദ്യവാരം 4.5 ശതമാനത്തോടടുത്തായിരുന്നു. മാസത്തിന്റെ മധ്യത്തില്‍ 3.6 ആകുകയും പിന്നീട് 2.74 വരെ താഴുകയും ചെയ്തു.

ഏപ്രിലിലെ ആദ്യ വ്യാഴാഴ്ച നിരക്ക് 5.15-ല്‍ എത്തി. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കൂടാനാണു സാധ്യതയെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് പ്രതിരോധ മരുന്ന് ജനസംഖ്യയുടെ 10-15 ശതമാനം വരെ പേര്‍ക്കു മാത്രമേ ലഭ്യമായിട്ടുള്ളൂ.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ ജനങ്ങള്‍ കൂട്ടംകൂടുന്നതാണ് രോഗനിരക്ക് വീണ്ടും വര്‍ധിക്കുന്നതിന്റെ കാരണം.

spot_img

Related Articles

Latest news