സി പ്ലെയിന്റെ പരീക്ഷണപ്പറക്കല്‍ ഇന്ന്; ആദ്യ സര്‍വീസ് കൊച്ചിയില്‍ നിന്നും മാട്ടുപ്പെട്ടിയിലേക്ക്

കൊച്ചി: കേരളത്തിന്റെ ടൂറിസം മേഖലയില്‍ വന്‍ മുതല്‍ക്കൂട്ടാകുമെന്ന് കരുതുന്ന സി പ്ലെയിന്‍ പദ്ധതിയുടെ പരീക്ഷണ പറക്കല്‍ ഇന്ന്. രാവിലെ 9:30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വിമാനം ഫ്‌ലാഗ് ഓഫ് ചെയ്യും. കൊച്ചി ബോള്‍ഗാട്ടിയില്‍ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ പരീക്ഷണപ്പറക്കല്‍. ജലവിമാനം ഇന്നലെ ബോള്‍ഗാട്ടി കായലില്‍ എത്തിച്ചിരുന്നു.

ടൂറിസത്തിന് പുറമേ അടിയന്തരഘട്ടങ്ങളിലും സീപ്ലെയിനെ ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ് .അതിന് മുന്നോടിയായാണ് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷപറക്കല്‍ . ആറു മാസത്തിനകം പദ്ധതി കൊമേഴ്സ്യല്‍ ട്രാന്‍സ്പോര്‍ട്ടേഷനായി കൊണ്ടുവരാനാണ് പദ്ധതി.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു സി പ്ലെയിന്‍. 2013-ലാണ് പദ്ധതി അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുന്നത്. എന്നാല്‍ ഇടതുപക്ഷത്തിന്റെ പ്രതിഷേധങ്ങളെ തുടര്‍ന്ന് പദ്ധതി മുടങ്ങി. എന്നാൽ അതേ ഇടതുപക്ഷത്തിന്റെ ടൂറിസം മന്ത്രിയായ മുഹമ്മദ് റിയാസ് എത്തിയതോടെ പദ്ധതിക്ക് വീണ്ടും ചിറകുമുളക്കുകയായിരുന്നു.

spot_img

Related Articles

Latest news