തളിക്കുളം സൗദി പ്രവാസി കൂട്ടായ്മയുടെ റിലീഫ് പ്രവർത്തങ്ങൾ നാട്ടിൽ ശ്രദ്ധേയമായി

റിയാദ്: തളിക്കുളം സൗദി പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ റിലീഫ് പ്രവർത്തനങ്ങൾ നാട്ടിൽ വിവിധ മേഖലകളിലായി സംഘടിപ്പിച്ചു. സംഘടനയുടെ അംഗമായ അഫ്സറിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് തളിക്കുളം മഹല്ല് റിലീഫ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് നാസിം, കബീർ കയ്യാല എന്നിവർ നേതൃത്വം നൽകി. ഇവർ ഫണ്ട് ഏറ്റുവാങ്ങി പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഏകോപനം ഉറപ്പാക്കുകയും ചെയ്തു.

പുണ്യമാസമായ റമദാനിൽ വിവിധ തരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന 22 കുടുംബങ്ങൾക്ക് സഹായഹസ്തം നീട്ടിയാണ് കൂട്ടായ്മ ശ്രദ്ധേയമായ ഇടപെടൽ നടത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന രോഗികളും അശരണരുമായ കുടുംബങ്ങളെ കണ്ടെത്തി അവർക്കായി ആവശ്യമായ സഹായങ്ങൾ വിതരണം ചെയ്തു.
ഗൾഫ് മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഈ വർഷം ഇഫ്താർ ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കിയ കൂട്ടായ്മ, അതിന് പകരം സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കായി സഹായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയായിരുന്നു.

മഹല്ല് കമ്മിറ്റിയുമായി സഹകരിച്ച് മുഴുവൻ കുടുംബങ്ങൾക്കും റമദാൻ കിറ്റ് വിതരണം ചെയ്തതും ഈ വർഷത്തെ പ്രധാന പദ്ധതികളിലൊന്നായിരുന്നു. പദ്ധതി വളരെ ക്രമബദ്ധമായും ഫലപ്രദമായും നടപ്പിലാക്കിയതായി സംഘാടകർ അറിയിച്ചു.
പ്രസിഡന്റ് മുഷാഹിദിന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള തളിക്കുളം പ്രവാസികൾ പങ്കെടുത്തു. മഹല്ലുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും ഭാവിയിൽ നടപ്പാക്കേണ്ട പദ്ധതികളിൽ കൂടുതൽ സഹകരണം ഉറപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു.
യോഗത്തിൽ കോ-ഓർഡിനേറ്റർ ഹനീഫ, വൈസ് പ്രസിഡന്റ് അക്ബർ, സെക്രട്ടറി അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. കൂടാതെ റഫീഖ് തങ്ങൾ, ഷഹീൻ ഹൈദർ, മുനീർ, യൂനുസ് തുടങ്ങിയ അംഗങ്ങളും ആശയങ്ങൾ പങ്കുവെച്ചു. മഹല്ലിന്റെ സമഗ്ര വികസനത്തിനായി കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് യോഗം വിലയിരുത്തി.

spot_img

Related Articles

Latest news