കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇന്നും കനത്ത ഗതാഗതക്കുരുക്കിന് സാധ്യത. അവധി ദിവസങ്ങളായതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.ഇന്നലെ പുലർച്ചെ തുടങ്ങിയ ഗതാഗത തടസ്സം വൈകുന്നേരത്തോടെയാണ് മാറിയത്. അതേസമയം, ചുരത്തിലെ തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
നേരത്തെ, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ചുരത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു, എന്നാല്‍ അത് ഇതുവരെയും നടപ്പിലാക്കാത്തതും ഗതാഗത കുരുക്ക് വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ആംബുലൻസുകള്‍ വരെ മണിക്കൂറുകളോളം ചുരത്തില്‍ കുടുങ്ങിക്കിടന്നു. അതേസമയം, നാളെ മുതല്‍ റോഡ് വീതികൂട്ടാൻ മുറിച്ചിട്ട മരങ്ങള്‍ മാറ്റുന്ന ജോലികള്‍ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗതാഗതക്കുരുക്ക് ഇനിയും രൂക്ഷമാകാനാണ് സധ്യത.

