താമരശ്ശേരി ലഹരി മാഫിയാ ആക്രമം;മുഖ്യ പ്രതി പിടിയിൽ

താമരശ്ശേരി: ലഹരി മാഫിയ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി അയ്യൂബിനെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

അയ്യൂബിന്റെ വീട്ടിൽ പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ പോലീസിനെ കത്തി വീശി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് പിന്നാലെ ഒരു കിലോമീറ്ററോളം താമരശ്ശേരി സിഐയും സംഘവും പിന്തുടർന്നാണ് കുടുക്കിൽ ഉമ്മരത്ത് വെച്ച് പിടികൂടിയത്.

പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അയ്യൂബ് മതിൽ ചാടുന്നതിനിടെ വീണ് പരിക്കേറ്റു. പിന്നീട് പ്രതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന്റെ എല്ലിന് പൊട്ടലുണ്ട് എന്നാണ് സൂചന.

പ്രതിയെ താമരശ്ശേരി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും.
ഇതോടെ ഈ കേസിൽ പിടിയിൽ ആയവരുടെ എണ്ണം 5 ആയി.

spot_img

Related Articles

Latest news