താമരശ്ശേരി: ബസ്സ് ബേയോട് ചേർന്ന് ലൈബ്രറിക്ക്മുന്നിലെ ഗാന്ധി പാർക്ക് മദ്യപാനകേന്ദ്രമാവുന്നു.വൈകുന്നേരമായാൽ ഇരിപ്പിടങ്ങൾപോലും ഇവർ കയ്യടക്കുന്നു. ഗാന്ധി പ്രതിമക്ക് മുന്നിൽ ഇരുന്നാണ് സന്ധ്യ മയങ്ങിയാൽ കൂട്ടമദ്യപാനം.ഗാന്ധി പാർക്കിലെ മാവിൻ ചുവട്ടിൽ ചെരിപ്പ് നന്നാക്കൽ ജോലിയിൽ ഏർപ്പെട്ടയാളുടെ നേതൃത്വത്തിലാണ് ഇവിടെ മദ്യസേവ നടക്കുന്നത്.
പോലീസ് സ്റ്റേഷന്
ഏതാനും വാര മാത്രം അകലയാണീ കേന്ദ്രം. മദ്യപിച്ച് ലക്ക് കെട്ട് പലരും അന്തിയുറങ്ങുന്നതും ഇവിടെ തന്നെയാണ്. ബസ്സ് കാത്തു നിൽക്കുന്ന സ്ത്രീകൾ അടക്കമുള്ളവർക്ക് ശല്യമായിരിക്കുകയാണ് ഇവിടെത്തെ കൂട്ടമദ്യപാനം
19-04-2021