പ്രാണവായുവിന് നന്ദി അറിയിച്ച് ഗോവ ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ആപത്ഘട്ടത്തിൽ ഓക്സിജൻ നൽകി സഹായിച്ചതിന് കേരള ആരോഗ്യ വിഭാഗത്തിനും ആരോഗ്യ മന്ത്രിക്കും നന്ദി അറിയിച്ചു ഗോവ ആരോഗ്യ മന്ത്രി. 20,000ലിറ്ററോളം ലിക്വിഡ്​ ഓക്​സിജൻ നൽകി സഹായിച്ചതിനാണ്​ നന്ദി അറിയിച്ചത്.

കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കെ ഓക്സിജൻ ലഭ്യമാക്കാൻ സഹായം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേരളം 20,000ലിറ്ററോളം ലിക്വിഡ്​ ഓക്​സിജൻ ഗോവക്ക് നൽകിയത്. ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്​ റാണെയാണ്, സംസ്ഥാന ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ  ട്വിറ്ററിലൂടെ പ്രത്യേകം നന്ദി അറിയിച്ചത്.

spot_img

Related Articles

Latest news