പഴമയുടെ തനിമയുമായി താത്തൂരിൽ എക്സിബിഷനും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു

താത്തൂർ: താത്തൂർ ശുഹദാ സ്മാരക മർക്കസുൽ ഉലൂം പബ്ലിക് സ്കൂളിന്റെയും അൽബിർ പ്രീ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ നവംബർ 1-കേരളപ്പിറവിയോടനുബന്ധിച്ച് എക്സിബിഷനും ഫുഡ്‌ ഫെസ്റ്റും സംഘടിപ്പിച്ചു.

പഴയ കാലത്ത് വീടുകളിലും മറ്റും ഉപയോഗച്ചിരുന്ന പാത്രങ്ങളും വിവിധയിനം വസ്തുക്കൾ തുടങ്ങിയവ ഉൾപ്പെടുത്തിയ എക്സിബിഷൻ സ്റ്റാൾ പുതുതലമുറകൾക്ക് കൗതുകമുളവാക്കി.അതോടൊപ്പം ആദ്യ കാലങ്ങളിൽ കണ്ട് വന്നിരുന്ന പഴയയുടെ തനിമ നിലനിർത്തി കൊണ്ട് വിവിധ രുചിക്കൂട്ടുകളോടെ ഉണ്ടാക്കിയ ഭക്ഷണ വിഭവങ്ങൾ ഫുഡ്‌ ഫെസ്റ്റിനും വേറിട്ട അനുഭൂതിയായി.

എക്സി ബിഷൻ ജില്ലാപഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘടനം ചെയ്തു. ഒ.പി എം അഷ്‌റഫ്‌, ഷുക്കൂർ മാസ്റ്റർ, അബ്ദുൽ മജീദ് സി.ടി അബ്ദുൽ റസാഖ്, അബ്ദുസ്സലാം എംപി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. രാവിലെ 10 മുതൽ വൈകു 4വരെ നടന്ന പ്രദർശനം രക്ഷിതാക്കളും നാട്ടുകാരും വിത്യസ്ത സ്കൂൾ വിദ്യാർഥികളും സന്ദർശിച്ചു.

spot_img

Related Articles

Latest news