റിയാദ് : തട്ടകം റിയാദ് നാടക വേദി മുതിർന്ന അംഗം ശ്രീ അനിൽ അളകാ പുരിക് സമുചിതമായ യാത്രയയപ്പ് നൽകി. പ്രവാസ ലോകത്ത് നീണ്ട 30 വർഷക്കാലം സേവനം പൂർത്തിയാക്കി തിരിച്ചു പോകുന്ന അളകാപുരി തികഞ്ഞ കലാകാരനും സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യവുമായിരുന്നു. തന്റെ ചിത്ര രചനാ പാടവം തട്ടകത്തിന്റെ രംഗ ആവിഷ്കാരത്തിൽ റിയാദ് സമൂഹത്തിൽ ഒട്ടേറെ തവണ തെളിയിച്ചു കഴിഞ്ഞു.പ്രവാസ ജീവിതം ആവോളം ആസ്വദിച്ചു തിരിച്ചു പോകുന്ന അനിൽ അളകാപുരിക്കു ഭാരവാഹികൾ മൊമെന്റോ നൽകി. ചടങ്ങിൽ പ്രമോദ് കോഴിക്കോട് അദ്ധ്യക്ഷത വഹിച്ചു. ഇസ്മായിൽ കണ്ണൂർ, അനിൽ ചിറക്കൽ,സന്തോഷ് തലമുകിൽ, ബിജിമോൾ, ഷാദിയ,രാജി, വാസുദേവൻ, സുജിത് കുറ്റിവിളയിൽ, രാജു, ഷാജഹാൻ, ജയകുമാർ,ബിനു കവിയൂർ, നിഷാ പ്രമോദ്, ബിജി ജേക്കബ്,ബിനു ശങ്കർ, രാജി ബിനു ആശംസകൾ നേർന്നു.സെക്രട്ടറി ജേക്കബ് കാരത്ര സ്വാഗതവും, തട്ടകം ട്രഷറർ പ്രദീപ് മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.
തട്ടകം കളികൂട്ടം ചിൽഡ്രൻസ് തിയേറ്റർ അംഗങ്ങൾ ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിൽ പോകുന്ന നന്ദിനി പ്രമോദ്, നാരായൺ ബിനു എന്നിവരെ ചടങ്ങിൽ അളകാപുരി മൊമെന്റോ നൽകി ആദരിച്ചു.അനിൽ ചിറക്കൽ, ബിനു, ജേക്കബ്,പ്രദീപ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.