കണ്ണൂർ ജില്ലയിലെ ദേശീയപാത വികസന പ്രവർത്തനത്തിൻ്റെ പുരോഗതി പരിശോധിക്കുന്നതിനിടയിൽ മന്ത്രി മുഹമ്മദ് റിയാസും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും തട്ടുകടയിൽ കയറി ചായയും പഴംപൊരിയും കഴിച്ചത് കണ്ട് നിന്നവർക്കും കൗതുകമായി.
കേരളത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരാണ് ദേശീയപാത വികസന അതോറിറ്റിയുടെ ചുമതലയിൽ ഉള്ളത്. ബനാന ഫ്രൈ എന്ന് പ്രത്യേകം പറഞ്ഞു പരിചയപ്പെടുത്തിയാണ് മന്ത്രി അവർക്ക് പഴം പൊരി എടുത്ത് കൊടുത്തത്.
ദേശീയപാത വികസന പ്രവർത്തനത്തിൻ്റെ പുരോഗതി പരിശോധിക്കുമ്പോഴും നമ്മുടെ നാടൻ രുചികൾ കേരളത്തിന് പുറത്തുള്ളവർക്ക് പരിചയപ്പെടുത്തി ടൂറിസം വകുപ്പിൻ്റെ ചുമതല കൂടി നിർവ്വഹിക്കുകയാണ് മന്ത്രി. കോഴിക്കോട് ജില്ലയിലെ വടകര മുതൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ വരെയുള്ള ദേശീയപാത വികസന പ്രവർത്തനത്തിൻ്റെ പുരോഗതിയാണ് മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധിച്ചത് .
Mediawings: