ദി 2 ആഫ്രിക്ക പേള്‍സ് ഇന്ത്യയിലേക്ക്

ടല്‍ത്തട്ടിലൂടെ ഇന്‍റര്‍നെറ്റ് എത്തിക്കുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കേബിള്‍ ശൃംഖലയായി മാറുന്ന ‘ദി 2 ആഫ്രിക്ക പേള്‍സ്’ ഇന്ത്യയിലേക്ക് വരുന്നു.

ശൃംഖലയെ ഭാരതി എയര്‍ടെല്‍ ഫേസ്ബുക്ക് കമ്ബനിയായ മെറ്റയുമായി സഹകരിച്ച്‌ ഇന്ത്യയുമായി ബന്ധിപ്പിക്കും. മെറ്റയുടെ പിന്തുണയോടെ 23 രാജ്യങ്ങളെ ബന്ധിപ്പിച്ച്‌ 2020 ല്‍ ആരംഭിച്ച 37,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശൃംഖലയാണ് ദി 2 ആഫ്രിക്ക പേള്‍സ്.

കേബിളുകളുടെ നീളം 45,000 കിലോമീറ്ററായി ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ 92 ടെലികോം കമ്ബനികളുടെ ഉടമസ്ഥതയിലുള്ള സീ-മീ-വീ 3 കേബിള്‍ സിസ്റ്റമാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ശൃംഖല (39,000 കിലോമീറ്റര്‍). ഇന്ത്യയെക്കൂടാതെ ഒമാന്‍, ഖത്തര്‍, യുഎഇ, ബഹ്‌റിന്‍, കുവൈത്ത്, ഇറാഖ്, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നിവടങ്ങളിലേക്കും ദി 2 ആഫ്രിക്ക പേള്‍സ് എത്തും. ഇതോടെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കടല്‍ത്തട്ടിലൂടെയുള്ള കേബിള്‍ ശൃംഖലയായി ഇത് മാറും.

spot_img

Related Articles

Latest news