മുംബയ് : മസാജ് ചെയ്യുന്നതിനായി എസ്‌കോര്‍ട്ട് വെബ്‌സൈറ്റില്‍ യുവതികളെ തിരഞ്ഞ മുപ്പത്തിയൊന്നുകാരന് കാണാനായത് സ്വന്തം ഭാര്യയുടേയും സഹോദരിയുടേയും ഫോട്ടോകള്‍.
ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ കണ്ട് ഞെട്ടിയ യുവാവ് നേരെ പൊലീസിനെ സഹായത്തിനായി സമീപിച്ചു. മഹാരാഷ്ട്രയിലെ ഖാറില്‍ നിന്നുള്ള യുവാവിനാണ് ഇത്തരമൊരു അനുഭവമുണ്ടായത്. പൊലീസ് അന്വേഷണത്തില്‍ കേസുമായി ബന്ധപ്പെട്ട് സ്ത്രീയെ അറസ്റ്റ് ചെയ്തു.
സമൂഹമാദ്ധ്യമങ്ങളില്‍ നിന്നുമാണ് എസ്‌കോര്‍ട്ട്, മസാജ് വെബ്‌സൈറ്റുകള്‍ നിയന്ത്രിക്കുന്നവര്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ എടുത്തിരുന്നത്. നാല് വര്‍ഷം മുന്‍പ് പോസ്റ്റ് ചെയ്ത ഭാര്യയുടേയും, സഹോദരിയുടേയും ചിത്രങ്ങളാണ് യുവാവ് മസാജ് സൈറ്റില്‍ കണ്ടത്. തുടര്‍ന്ന് ഇയാള്‍ ബുക്കിംഗിനായി വെബ്‌സൈറ്റില്‍ കൊടുത്ത നമ്ബരില്‍ വിളിക്കുകയും, ഹോട്ടലില്‍ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. കാണാനെത്തിയ യുവതിയോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. രേഷ്മ യാദവ് എന്ന സ്ത്രീയാണ് പിടിയിലായത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ നിന്ന് സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ എടുത്താണ് എസ്‌കോര്‍ട്ട്, മസാജ് വെബ്‌സൈറ്റുകളില്‍ സംഘം അപ്ലോഡ് ചെയ്തിരുന്നത്. ഈ സംഘത്തിലെ അംഗമായിരുന്നു രേഷ്മ. യുവതിയെ കോടതിയില്‍ ഹാജരാക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. യുവതിയുമായി ബന്ധമുള്ളവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമ്ബോള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.