റിയാദ്: 95-മത് സൗദി ദേശീയ ദിനം റിയാദിൽ മെക് 7 ഒരുക്കിയ ആഘോഷത്തോടെ വർണാഭമായി. പുലർച്ചെ 5.30-ന് മലസ് കിങ് അബ്ദുള്ള പാർക്കിൽ നൂറുകണക്കിന് ആളുകൾ ചേർന്നാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന വർണാഭമായ ഘോഷയാത്രയിൽ സ്ത്രീകളും കുട്ടികളും യുവാക്കളും മുതിർന്നവരും ആവേശപൂർവം പങ്കെടുത്തു.
ദേശീയ ദിനാഘോഷത്തിന് നേതൃത്വം നൽകിയ മെക് 7 കോർഡിനേറ്റർ അഖിനാസ് കരുനാഗപ്പള്ളി സ്വാഗതം അർപ്പിച്ചു. ദേശീയ ദിന സന്ദേശം നാസർ ലെയ്സ് അവതരിപ്പിച്ചു. ഇസ്മായിൽ നീറാട്, പി.ടി.എ ഖാദർ, സ്റ്റാൻലി ജോസ്, ഇസ്മായിൽ കണ്ണൂർ എന്നിവർ ആശംസകൾ അറിയിച്ചു.
പരിപാടികളുടെ നിയന്ത്രണം ആഷിക്, മാഷ്ഫർ, അഫ്സർ, റസാഖ് കൊടുവള്ളി, ഹമീദ്, ബഷീർ, കോയ മൂവാറ്റുപുഴ എന്നിവർ വഹിച്ചു. ഘോഷയാത്ര സമദ് താമരശ്ശേരി ഫ്ലാഗ് ഓഫ് ചെയ്തു.
അമിതാഭ് സക്സേന മൂന്ന് ഭാഷകളിൽ കവിത ചൊല്ലി. സലാം കോട്ടയം കുട്ടികളോടൊപ്പം കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു. ദേശീയ ദിനാഘോഷം ഗാനങ്ങളാലും കൈയ്യടി നിറഞ്ഞ പരിപാടികളാലും കെങ്കേമായി അവസാനിച്ചു.