കണ്ണൂര്‍ : വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പോക്സേ കുറ്റം ചുമത്തിയ അദ്ധ്യാപകന്റെ വീട് ആക്രമിച്ചു.
കണ്ണൂര്‍ കാക്കയങ്ങാട് ഇന്നലെ രാത്രിയാണ് സംഭവം.പാല ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ അദ്ധ്യാപകനായ ഹസന്റെ വീട്ടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആയുധങ്ങളുമായി എത്തിയ സംഘം ചെടിച്ചട്ടിയും ഷോക്കേസുകളും അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ ഹസന്റെ ഭാര്യയ്ക്ക് പരിക്കേറ്റു. ഭാര്യ ഷഫിറ മഹിളാ കോണ്‍ഗ്രസ് മുഴക്കുന്നം പ്രസിഡന്റാണ്. ഇവരെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, അദ്ധ്യാപകനെതിരായ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ ( കെ പി എസ് ടി എ ) പറഞ്ഞു. ഹസന്‍ കൊവിഡ് കാലത്ത് ശമ്ബളം പിടിക്കാനുള്ള സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത് സമരം ചെയ്തിയിരുന്നു. അതിന് പ്രതികാരമായാണ് ഈ പരാതിയും പ്രശ്നങ്ങളുമെന്നാണ് കെ പി എസ് ടി എ പറയുന്നത്. അദ്ധ്യാപക സംഘടനാ നേതാവ് കൂടിയായ ഹസന്‍ ഒളിവിലാണ്.