ഡോക്യുമെന്ററി ദില്ലി അംബേദ്കര്‍ സര്‍വ്വകലാശാല,ദില്ലി സര്‍വകലാശാല എന്നിവിടങ്ങളില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും.ജെഎന്‍യുവില്‍ പ്രദര്‍ശനത്തിനിടെ ഉണ്ടായ ആക്രമണത്തിനെതിരെ വിദ്യാര്‍ത്ഥി യൂണിയന് ഇന്നലെ രാത്രി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
അതേസമയം ഡോക്യുമെന്ററിയോ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി തുടരുകയാണ്. ഡോക്യുമെന്ററി രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ നിരീക്ഷണം കടുപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍