റിയാദ്: സൗദി അറേബ്യയിലെ ഹഫർ അൽ ബത്തിനിൽ മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ചു.
സെൻട്രൽ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട ഉത്തർ പ്രദേശ് സ്വദേശി ഇർഷാദ് ഖാൻ (49 വയസ്സ്) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.
ഒ.ഐ.സി.സി ഹഫർ അൽ ബത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി
ലക്നൗ എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കി.