റിയാദ്: സൗദി ഹഫർ അൽ ബത്തിനിൽ മരണപ്പെട്ട തമിഴ്നാട് സ്വദേശിനിയായ സ്റ്റാഫ് നഴ്സിന്റെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഒ.ഐ.സി.സി നാട്ടിലെത്തിച്ചു.
സൗദിയിലെത്തി പത്താം ദിവസം മരണപ്പെട്ട ഹഫർ അൽ ബാത്തീൻ അൽ- മാലി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായിരുന്ന തമിഴ്നാട് അരിയല്ലൂർ സ്വദേശിനി അന്നാ മേരിയുടെ (24 വയസ്സ്) മൃതദേഹമാണ് നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.
ഒന്നര മാസത്തോളം നീണ്ടുനിന്ന നിയമ നടപടികൾ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ ജോമോൻ ജോസഫ്, റാഫി പരുതൂർ എന്നിവർ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.
മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു