റിയാദിൽ മരണപ്പെട്ട തൃശൂർ സ്വദേശി അബ്ദുൽ കാദറിൻ്റെ മൃതദേഹം നാട്ടിൽ കബറടക്കി

കഴിഞ്ഞ ദിവസം റിയാദിലെ സുമൈസി ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട തൃശൂർ കിഴുപ്പുള്ളിക്കര സ്വദേശി മൂന്നാക്കപറമ്പിൽ അബ്ദുൽ കാദറിൻ്റെ (48) മൃതദേഹം കിഴിപ്പുള്ളിക്കര ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. മൃതദേഹം നാട്ടിൽ അയക്കുന്നതിനും നിയമ നടപടികൾ പൂർത്തിയാക്കുന്നതിനും വേണ്ടി ബന്ധുക്കളായ അബ്ദുൽ റഷീദ്, സലീം, തൃശൂർ ജില്ലാ ഒ ഐ സി സി ആക്റ്റിങ്ങ് പ്രസിഡൻ്റ് രാജു തൃശൂർ,നോർക്ക കൺസൽട്ടൻ്റ് ഷിഹാബ് കൊട്ടുകാട് എന്നിവർ കൂടെ ഉണ്ടായിരുന്നു.മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ സഹേദരനും തൃശൂർ ജില്ലാ ഒ ഐ സി സി വൈസ് പ്രസിഡൻ്റുമായ അഷറഫ് കിഴിപ്പുള്ളിക്കര ഏറ്റുവാങ്ങി.

ഒ ഐ സി സി പ്രസിഡൻ്റ് സുരേഷ് ശങ്കർ,മുൻ പ്രസിഡൻ്റ് ബെന്നി വാടാനപ്പള്ളി, സോണി പാറക്കൽ, ഗഫൂർ ചെന്ത്രാപ്പിന്നി, നേവൽ ഗുരുവായുർ എന്നിവർ മരണാനന്തര ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഭാര്യ കമറുന്നീസ, അഫ്സൽ, ആദിൽ, ആഇശനുറ എന്നിവർ മക്കൾ ആണ്,

അബ്ദുൽ കാദറിൻ്റെ വേർപാടിൽ ഒ ഐ സി സി തൃശൂർ ജില്ലാ കമ്മിറ്റി അനുശേചനം രേഖപ്പെടുത്തി.

spot_img

Related Articles

Latest news