സൗദി: ഖൈസൂമയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഖബറടക്കി.
ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഹുസൈൻ (56 വയസ്സ്) മൃതദേഹമാണ് ഖബറടക്കിയത്.
ഇരുപത് വർഷങ്ങളായി ഖൈസൂമയിൽ ജോലി ചെയ്തു വരികയായിരുന്ന മുഹമ്മദ് ഹുസൈന് കഴിഞ്ഞ ദിവസം റൂമിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. .ഭാര്യ: റഫിഖുൺ നിഷ, മക്കൾ:ആയിഷ, ഇക്ര ബാനു,മുഹമ്മദ് ശഹ്ബാജ്, എന്നിവരാണ്.
ഹഫർ ആൽ ബത്തീൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം കിംഗ് ഖാലിദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം സ്പോൺസറും സുഹൃത്തുക്കളും ചേർന്ന് ഏറ്റെടുത്ത് ഖൈസൂമയിൽ ഖബറടക്കി.

