മുക്കം: ക്രിസ്മസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മാൾ ഓഫ് മുക്കവും സംഗമം വെൽഫെയർ സൊസൈറ്റിയും സംയുക്തമായി കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു.മുക്കം മാളിൽ സംഘടിപ്പിച്ച ഫെസ്റ്റിൽ മലയോര മേഖലയിലെ വിവിധ അയൽക്കൂട്ടങ്ങളിൽ നിന്ന് മത്സരാർഥികൾ പങ്കെടുത്തു.
വിജയികൾ: തസ്ലീന കാരശേരി (ഒന്നാം സ്ഥാനം),ഹന്ന ഫൈറോസ് തിരുവമ്പാടി (രണ്ടാം സ്ഥാനം),ഉമ്മുകുൽസു കൊടിയത്തൂർ ( മൂന്നാം സ്ഥാനം),സുമയ്യ പി ടി ,സുലൈഖ ,സെബിന ജസീൽ,ഷഹീദ,ബുഷറ (പ്രോത്സാഹന സമ്മാന ജേതാക്കൾ)
സംഗമം ബ്രാഞ്ച് മാനേജർ മോയിൻകുട്ടി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഗമം സൊസൈറ്റി പ്രസിഡൻ്റ് ടി കെ ജുമാൻ അധ്യക്ഷത വഹിച്ചു.
അസി.മാനേജർ റിയാസ് താമരശേരി, സൊസൈറ്റി പ്രവർത്തക സമിതിയംഗം ലിയാഖത്ത് മുറമ്പാത്തി, മാർക്കറ്റിംഗ് മാനേജർ അക്ഷയ , സൊസൈറ്റി അയൽക്കൂട്ടം കോഡിനേറ്റർ ഷംന എന്നിവർ ആശംസകൾ നേർന്നു.
മാൾ ഓഫ് മുക്കം മാനേജർ ടി നജാത്ത് സ്വാഗതവും സൊസൈറ്റി സെക്രട്ടറി പി കെ ശംസുദ്ദീൻ നന്ദിയും പറഞ്ഞു.മുക്കം മാൾ ഫ്ലോർ മാനേജർമാരായ അഫ്നാൻ കൊടപ്പന,മുരളി ആറ്റുപുറം, അക്കൗണ്ട്സ് മാനേജർ ആദിൽ റഹ് മാൻ , ഇലക്ട്രിക്കൽ മാനേജർ ഷിമിൻ സി മനോജ്, സംഗമം മുക്കം ബ്രാഞ്ച് ജീവനക്കാരായ മുഹ്സിന, അശ്വതി, അംന എന്നിവർ നേതൃത്വം നൽകി.